ന്യൂഡൽഹി: ഡൽഹി സെൻട്രലിലെ സൻസദ് മാർഗിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിൽ വന്ന ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു. ചൊവ്വ രാവിലെ 11.35 ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ച ഉടനെ ബാങ്കിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചിരുന്നു.
തുടർന്ന് ഡൽഹി പോലീസും ബോംബ് ഡിസ്പോസൽ സ്ക്വാഡും ഫയർഫോഴ്സും ചേർൿന്ന് ബാങ്കിലും പരിസര പ്രദേശങ്ങളിലുംപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വ്യാജ സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്താനായി ഡൽഹി സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Bomb threat at Delhi Bank of Baroda branch; Verification of forgery















