ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍

ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പരീക്ഷകള്‍ ഫെബ്രുവരി 15-നും ഐ.എസ്.സി പരീക്ഷകള്‍ ഫെബ്രുവരി 9-നും ആരംഭിക്കും. നവംബർ 10-ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലൂടെയാണ് ബോർഡ് സമയക്രമം പുറത്തുവിട്ടത്. ഔദ്യോഗിക വെബ്‌സൈറ്റായ cisce.org വഴി വിദ്യാർത്ഥികള്‍ക്ക് വിശദമായ വിഷയാധിഷ്ഠിത ടൈംടേബിള്‍ പരിശോധിക്കാം.

ഇത്തവണ ആകെ 3,79,980 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 3,106 സ്കൂളുകളില്‍ നിന്നായി 2.70 ലക്ഷത്തോളം വിദ്യാർത്ഥികള്‍ ഐ.സി.എസ്.ഇ പരീക്ഷയ്ക്കും 1,651 സ്കൂളുകളില്‍ നിന്നായി 1,10,025 വിദ്യാർത്ഥികള്‍ ഐ.എസ്.സി പരീക്ഷയ്ക്കും ഹാജരാകും. പരീക്ഷാർത്ഥികളുടെ എണ്ണത്തില്‍ ഉത്തർപ്രദേശാണ് മുന്നില്‍. തൊട്ടുപിന്നില്‍ പശ്ചിമ ബംഗാളും കർണാടകയും മഹാരാഷ്ട്രയുമുണ്ട്.

ഐ.സി.എസ്.ഇ പരീക്ഷകളുടെ സമയക്രമത്തില്‍ ബോർഡ് മാറ്റം വരുത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പർ വായിക്കാനുള്ള സമയം രാവിലെ 10:00 മണിക്ക് ആരംഭിക്കും. തുടർന്ന് 10:15-ന് എഴുത്തുപരീക്ഷ തുടങ്ങും. മുൻപ് 10:45-നായിരുന്നു റീഡിങ് ടൈമും 11:00-ന് എഴുത്തുപരീക്ഷയും ആരംഭിച്ചിരുന്നത്. വിദ്യാർത്ഥികള്‍ രാവിലെ 9:45-ന് തന്നെ പരീക്ഷാ ഹാളില്‍ പ്രവേശിക്കണം.

പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാർഡുകള്‍ 2026 ഡിസംബർ പകുതിയോടെ വിതരണം ചെയ്യും. സുതാര്യവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ പരീക്ഷകള്‍ നടത്താൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവല്‍ വ്യക്തമാക്കി.

SUMMARY: ICSE and ISC exam dates announced: Exams to begin from the second week of February

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ടിവികെ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ എംപി കനിമൊഴി. തമിഴ്‌നാട്ടിലെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്....

Related Articles

Popular Categories