“ചതിക്കപ്പെട്ടത് ഞാനാണ്, ഞാനായിരുന്നു പരാതി നല്‍കേണ്ടിയിരുന്നത്”; ചെക്ക് തട്ടിപ്പ് കേസില്‍ സഹോദരി രാധയ്ക്കെതിരെ അംബിക

ചെന്നൈ: നടി അംബികക്ക് എതിരെ സഹോദരി രാധ നല്‍കിയ പരാതിക്കെതിരെ അംബിക. താൻ ആരുടെയും പണം മോഷ്ടിച്ചിട്ടില്ല എന്നും മോഷ്ടിച്ചു എന്നു രാധ പറഞ്ഞ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തനിക്ക് നല്‍കിയതാണ് എന്നാണ് അംബിക വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കുന്നത്. രാധ തനിക്ക് 97 കോടി രൂപ തരാനുണ്ട് എന്നും കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും അംബിക വ്യക്തമാക്കി.

ഇവരുടെ നേതൃത്വത്തിലുള്ള എആർഎസ് സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരിക്കുന്ന അഞ്ചു ചെക്കുകള്‍ അംബിക മോഷ്ടിച്ചെന്നും 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു അംബികക്കെതിരെ സഹോദരി രാധ നല്‍കിയ പരാതി. എന്നാല്‍ സ്റ്റുഡിയോയിലെ ഷെയറും തന്റെ സ്വർണാഭരണങ്ങളുടെ വിലയും ചേർത്ത് 97 കോടി രൂപ രാധ നല്‍കാൻ ഉണ്ടെന്നാണ് അംബിക പറയുന്നത്. അഞ്ചു ചെക്കുകള്‍ ആണ് തനിക്ക് നല്‍കിയത്.

സെറ്റില്‍മെന്റിന്റെ ഭാഗമായിട്ടാണ് രാധയുടെ മാനേജർ വീട്ടിലെത്തി തനിക്ക് ചെക്കുകള്‍ കൈമാറിയത് എന്നും അംബിക പറയുന്നു. എന്നാല്‍ ബാങ്കില്‍ ചെക്ക് സമർപ്പിച്ച ഉടനെ രാധ അത് ബ്ലോക്ക് ചെയ്തു. കൂടാതെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ അഫിഡഫിറ്റും തന്റെ പക്കല്‍ ഉണ്ട് വഞ്ചനയ്ക്കും മാനനഷ്ടത്തിലും ചെക്ക് മടങ്ങിയതിനും രാധയ്ക്കെതിരെ കേസ് നല്‍കുമെന്നും അംബിക അറിയിച്ചു.

വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് രാധ കള്ള കരച്ചില്‍ കരയുകയാണെന്നും അംബിക പറയുന്നു. അതേസമയം വീട്ടില്‍ ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടി രൂപ തട്ടാൻ ശ്രമിച്ചു എന്നാണ് അംബികക്കും സഹോദരൻ മല്ലികാർജുനും എതിരെ രാധ പരാതി നല്‍കിയത്. രാവിലെ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസില്‍ എത്തിയാണ് രാധ പരാതി സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Ambika speaks out against her sister Radha in a cheque fraud case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷം

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്...

കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം

ബെംഗളൂരു: കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം കരയോഗം ഓഫീസായ മന്നം മെമ്മോറിയൽ...

വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം

ബെംഗളൂരു: വിശ്വകർമ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തിയും കുടുംബ...

മികച്ച അധ്യാപികക്കുള്ള പുരസ്കാരം

ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ...

Related Articles

Popular Categories