മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ ഒന്നുമല്ല. മലയാള ഭാഷയാണെന്ന് എഴുത്തുകാരനായ കെ.പി. രാമനുണ്ണി ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോൽസവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ  ‘മലയാള മാഹാത്മ്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളമെന്നാൽ ഒരു ഭാഷയുടെ പേരു മാത്രമല്ല മഹത്തായൊരു സംസ്കാരത്തിൻ്റെ നാമധേയം കൂടിയാണ്. ഏതൊരു വിദേശഭാഷാപദവും അതുപോലെ ഉച്ചരിക്കാൻ സിദ്ധിയേകുന്ന 51 അക്ഷരങ്ങൾ മലയാണ്മക്കുണ്ട്. എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള ഇൻക്ലൂസീവ്നെസ്സ് അഥവാ സർവ്വാശ്ലേഷശേഷിയാണ് മലയാള സംസ്കാരത്തിൻ്റെ മറ്റൊരു സവിശേഷത. അപരവിദ്വേഷത്താൽ സംഘർഷ ഭരിതമായിരിക്കുന്ന ഇന്നത്തെ ലോകത്തിന് സമന്വയത്തിൻ്റെ വലിയൊരു സന്ദേശം മലയാളഭാഷയ്ക്കും കേരളീയതയ്ക്കും പകരാനുണ്ട്. മലയാള മഹിമയുടെ പതാകവാഹകരായി ഡെക്കാൻ കൾച്ചറൽ സൊസൈറ്റിക്ക് പ്രവർത്തിക്കാൻ കഴിയട്ടെ എന്നും കെ.പി. രാമനുണ്ണി ആശംസിച്ചു.
സൊസൈറ്റി പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു.
എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി ചർച്ച ഉദ്ഘാടനം ചെയ്തു. ആർ.വി. ആചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി, മുഹമ്മദ് കുനിങ്ങാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ജി. ജോയ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി.കെ.കെ. നായർ നന്ദിയും പറഞ്ഞു.
SUMMARY: literary evening organized by the Deccan Cultural Society
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

മലയാളി ഫാമിലി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ 6-ാമത് ഓണാഘോഷം "പൊന്നോണ സംഗമം 2026"...

മദ്യപാനത്തിനിടെ തര്‍ക്കം; ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ് ബിലാല്‍ ആണ്...

Related Articles

Popular Categories