ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്.സി. സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. ഇന്ന് വൈകിട്ട് അഞ്ചിന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിലെ ആദ്യ മത്സരത്തിന് സ്വന്തം മൈതാനത്ത് ഇറങ്ങുന്ന ബെംഗളൂരു എഫ്.സി. വിജയത്തോടെ തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ പരിശീലകൻ പെപ് മുന്യോസിന്റെ നേതൃത്വത്തിലാണ് ബെംഗളൂരു എഫ്.സി. ഇത്തവണ കളത്തിലിറങ്ങുന്നത്. ദീർഘമായ ഇടവേളയ്ക്കുശേഷമുള്ള സീസൺ തുടക്കവും ദേശീയ ടീമുകളുടെ മത്സരങ്ങളിൽ പങ്കെടുത്ത് വൈകിയെത്തിയ താരങ്ങളുടെ ശാരീരികക്ഷമതയും ടീമിന്റെ ഒരുക്കങ്ങളിൽ പ്രധാന ഘടകങ്ങളാണ്.

റയാൻ വില്യംസ്, ഗുർപ്രീത് സിങ് സന്ധു, ആഷിഖ് കുരുണിയൻ തുടങ്ങിയ താരങ്ങൾ ദേശീയ ടീമിനായി തുടർച്ചയായി മത്സരങ്ങൾ കളിച്ചശേഷമാണ് ടീമിനൊപ്പം ചേർന്നത്.
മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു എഫ്.സി. 2–0ന് വിജയിച്ചിരുന്നു.

അന്ന് ശിവസക്തി നാരായണനും സുനിൽ ഛേത്രിയുമാണ് ഗോളുകൾ നേടിയത്. ആ തോൽവിക്ക് മറുപടി നൽകാനാണ് സ്പോർട്ടിങ് ക്ലബ് ഡൽഹി ശ്രമിക്കുന്നത്. അതേസമയം, സ്വന്തം ആരാധകരുടെ പിന്തുണ പ്രയോജനപ്പെടുത്തി മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് ബെംഗളൂരു എഫ്.സി.യുടെ നീക്കം.

ഇന്നത്തെ മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ പോരാട്ടങ്ങൾക്കും തുടക്കമാകും. ഉദ്ഘാടനദിവസം മറ്റൊരു മത്സരത്തിൽ എഫ്.സി. ഗോവ ചെന്നൈയിൻ എഫ്.സിയെ നേരിടും. ഈ മത്സരം രാത്രി 7.30ന് ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. ബെംഗളൂരു എഫ്.സി.യുടെ മത്സരഫലവും പുതിയ സീസണിലെ ടീമിന്റെ പ്രകടനവും അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.
SUMMARY: Indian Super League kicks off today; Bengaluru FC face Sporting Club Delhi in the opening match.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; എട്ട് വയസ്സുകാരിയടക്കം രണ്ടുപേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട്...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്‌ലാമിലുണ്ട്: യൂസുഫ് ഉമരി

ബെംഗളൂരു: ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്‌ലാമിലുണ്ട്: യൂസുഫ് ഉമരി

ബെംഗളൂരു: ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ...

വൈഖരി: രചനകളുടെ ആസ്വാദനച്ചർച്ച, രണ്ടാം ഭാഗം 29ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിച്ച സാഹിത്യസമാഹാരമായ...

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ വിജയ് സര്‍ക്കാര്‍; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം തെളിയിച്ചു

മധുര: തമിഴ്‌നാട് തിരുപ്പരൻകുണ്ട്രം ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല. കാര്‍ത്തിക ദിവസത്തിലെ ചടങ്ങുമായി...

റാസല്‍ഖൈമ ബസ് അപകടത്തിൽ മരണസംഖ്യ 13 ആയി; മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് സൂചന

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ ദാരുണമായ ബസ്സ് അപകടത്തില്‍ മരണസംഖ്യ 13 ആയി. മരിച്ചവരില്‍...

Related Articles

Popular Categories