ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു. നവംബർ 1 ന് രാവിലെ 9 മണിക്ക് ശാഖാ കെട്ടിടത്തിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ മധു മേനോന്റെ അധ്യക്ഷത വഹിക്കും. കർണാടകയുടെയും കേരളത്തിന്റെയും പതാകകൾ ഉയർത്തും. തുടർന്ന് പായസവിതരണം ഉണ്ടായിരിക്കും.
സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും ശാഖാ ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ അടൂർ രാധാകൃഷ്ണൻ അറിയിച്ചു.
















