ആൻഡമാൻ കടലിൽ ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.

നവംബര്‍ രണ്ടിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശനിയാഴ്ച തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

തുടര്‍ന്ന് അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാനും സാധ്യതയുണ്ട്. അതിശക്തമായ ചുഴലിക്കാറ്റായ ‘അര്‍ണബി’ന്റെ ശേഷിപ്പ് വടക്കന്‍ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ന്യൂനമര്‍ദമായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് മഴ പ്രവചിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
SUMMARY: Low-pressure area in the Andaman Sea: Heavy rain accompanied by thunderstorms expected for three days starting tomorrow; yellow alert issued for three districts.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമയം നിർണായകം, റോഡിൽ കുരുക്ക്!; 37 മിനിറ്റിൽ വൃക്ക ആശുപത്രിയിലെത്തിച്ച് നമ്മ മെട്രോ

ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം...

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കെ. മുരളീധരൻ (77) ബെംഗളൂരുവിൽ അന്തരിച്ചു....

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ സ്വദേശി പി.ബി. വിജയകുമാർ (70) ബെംഗളൂരുവിൽ...

നാളെ മുതല്‍ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന്...

ധർമസ്ഥല വിദ്യാർഥിനിയുടെ കൊലപാതകം; ചേതൻ സിംഗ് റാത്തോഡിനെ പുതിയ എസ്‌ഐടി തലവനായി നിയമിച്ചു

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയ്ക്ക് സമീപം 17 വയസ്സുകാരിയായ വിദ്യാർഥിനി സൗജന്യ ക്രൂരമായി...

ഹോർമുസിൽ 27 ഇന്ത്യക്കാരുമായി പോയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം....

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; 50-ലധികം പ്രദേശങ്ങളെ ബാധിക്കും

ബെംഗളൂരു: വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50-ലധികം പ്രദേശങ്ങളിൽ...

Related Articles

Popular Categories