കോഴിക്കോട് : അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം. 2012.3 പോയിന്റുമായാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. തൃശൂരാണ് 965.3 പോയിന്റുമായി രണ്ടാം സ്ഥാനത്ത്, ഹാട്രിക് നേട്ടവുമായി അത്‌ലറ്റിക് കിരീടം ഇത്തവണയും മലപ്പറും നിലനിർത്തി. 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ നേട്ടം. 161 പോയിൻ്റുമായി അത്‌ലറ്റിക്സിൽ പാലക്കാട് രണ്ടാമതും 109 പോയിൻ്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ ചാമ്പ്യൻപട്ടം ഐഡിയൽ സ്കൂളിനാണ്. ഇത് അഞ്ചാം തവണയാണ് ഐഡിയലിൻ്റെ കിരീടനേട്ടം. 75 പോയിൻ്റാണ് ഐഡിയൽ സ്കൂൾ നേടിയത്. 34 പോയിൻറ് നേടിയ പാലക്കാട് വടവന്നൂർ സ്കൂളാണ് രണ്ടാമത്.
തുടർച്ചയായ അഞ്ചാം തവണയും അത്‌ലറ്റിക്‌സിൽ മികച്ച സ്‌കൂളെന്ന അംഗീകാരം മലപ്പുറം കടകശേരിയിലെ ഐഡിയൽ നിലനിർത്തി. 75.3 പോയിൻ്റുമായാണ് ഐഡിയൽ കടകശേരി അത്‌ലറ്റിക്‌സിൽ മികച്ച സ്‌കൂളിനുള്ള കിരീടം ഉറപ്പിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ കായികമാമാങ്കം ഇത്രയും വലിയ വിജയമാക്കി മാറ്റാൻ സാധിച്ചത് കോഴിക്കോട്ടെ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായാണെന്ന് ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിതല സമാപന സമ്മേളനത്തിൽ പറഞ്ഞു. 68-ാം മത്സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിതല. ഒരു പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
SUMMARY: State School Sports Festival; Thiruvananthapuram retained the gold cup, hat trick for Malappuram in athletics
















