കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ കാരണം വൻ ദുരന്തം ഒഴിവായി. നാദാപുരത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു.
ടയർ പൊട്ടിത്തെറിച്ച് തീ ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാനും പ്രാഥമികമായി തീ അണയ്ക്കാനും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം, പാനൂർ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
SUMMARY: Bus tire bursts while in motion; major disaster averted















