മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കണം: ഹൈക്കോടതി

കൊച്ചി: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി. ഇതിനായി ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം അപൂര്‍വമായാണ് അധികൃതര്‍ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

കുന്നംകുളത്ത് മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ലൈസന്‍സും അനുബന്ധ രേഖകളും ഉടന്‍ തന്നെ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ലൈസന്‍സ് റദ്ദാക്കുന്നത് ഉറപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കുന്ന സംഭവത്തില്‍ പ്രാഥമിക തെളിവ് ഉണ്ടെങ്കില്‍ ലൈസന്‍സ് അതോറിറ്റി അടിയന്തരമായി ഇടപെടണം. മദ്യപിച്ച്‌ വാഹനം ഓടിക്കല്‍ അടക്കമുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിര്‍ദേശമുണ്ട്. റോഡ് സുരക്ഷ പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

SUMMARY: License should be cancelled immediately if an accident is caused by driving under the influence of alcohol: High Court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംഘമിത്ര കർണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം...

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 8, 9 തീയതികളിൽ

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നവംബർ...

ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. തൃശൂർ...

കുവൈറ്റില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 11പേർക്ക്...

വിമുക്തഭടന്മാര്‍ക്കായി നവംബര്‍ ആറിന് മെഗാ തൊഴില്‍ മേള

തിരുവനന്തപുരം: വിമുക്തഭടന്മാരെ സിവിലിയൻ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി,...

ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍

ബെംഗളൂരു: മകളുമായുള്ള പ്രണയബന്ധത്തില്‍ പ്രകോപിതനായി തൊഴിലുടമ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട്...

തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ ഷോകള്‍ തിരിച്ചെത്തുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

ചെന്നൈ: പുതിയ സിനിമകളുടെ റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ആറ് പ്രദർശനങ്ങള്‍...

കർണാടകയിൽ ബസ് യാത്ര ചെലവേറും; കെഎസ്ആർടിസി, ബിഎംടിസി ബസ് നിരക്കുകൾ വർധിപ്പിച്ചു

ബെം​ഗളൂരു: കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില...

Related Articles

Popular Categories