അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരെ ഇ ഡിയുടെ നടപടി. രണ്ട് സ്വകാര്യ വിമാനങ്ങളും ഭൂമിയും ഉൾപ്പെടെ 510 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകേസുകളിലാണ് നടപടി.

മഹാരാഷ്ട്രയിലെ ആറ് ഭൂമികളും ഒരു ഓഫീസ് കെട്ടിടവും രണ്ട് ചാർട്ടേഡ് വിമാനങ്ങളുമാണ് കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നത്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് കേസുകളിൽ തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടി. ഈ രണ്ട് കമ്പനികളുമായി ബന്ധപ്പെട്ട കേസുകളിൽ 263.05 കോടി രൂപയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേസിൽ 247.12 കോടി രൂപയുടെയും സ്വത്തുക്കൾക്കാണ് നടപടി സ്വീകരിച്ചത്.

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ ആകെ മൂല്യം 23,100 കോടി രൂപ ആയതായി ഇ ഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെമ) എന്നിവ പ്രകാരമാണ് നടപടികൾ. സിബിഐ ഡൽഹിയിലും ഡൽഹി, മുംബൈ പൊലീസുകളുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.

ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ലഭിച്ച പൊതുപണം വകമാറ്റിയതായാണ് ഇഡിയുടെ കണ്ടെത്തൽ. കമ്പനികളുടെ പണം വിദേശത്തെ നികുതി ഇളവുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പാപ്പരത്ത നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് കമ്പനികളുടെ ആസ്തികൾ സ്വകാര്യ ആവശ്യങ്ങൾക്ക് സംരക്ഷിക്കാൻ ശ്രമിച്ചതായും ഇഡി പറയുന്നു. വകമാറ്റിയ പണത്തിന്റെ വലിയൊരു ഭാഗം കമ്പനികളുടെ പ്രൊമോട്ടർമാരുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ തുടങ്ങിയ കമ്പനികളും അന്വേഷണപരിധിയിലുണ്ട്. വിവിധ കേസുകളിലായി ഇതുവരെ പത്തുപേരെ അറസ്റ്റ് ചെയ്തു. പിഎംഎൽഎ പ്രകാരം ആറ് പരാതികളും ഫെമ പ്രകാരം ഒരു പരാതിയും ഫയൽ ചെയ്തതായും ഇ ഡി അറിയിച്ചു.
SUMMARY: The ED has attached assets worth Rs 510 crore belonging to the Anil Ambani Group.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് നിര്‍മാണത്തില്‍ ഉപയോഗിച്ചു; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണെന്ന്...

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം; മോദിയെ വീണ്ടും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ...

യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് അടക്കം ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നമ്പർ ജനുവരി മുതൽ മാറും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ്...

സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ‌​ഹി: ഒ​രു പ്ര​തി​ഷേ​ധ​സ്ഥ​ല​വും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​ടി​ച്ചു​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വും സ​മ​യ​പ​രി​ധി​യും...

റോഡിൽ അതിക്രമം: യുവതിയെ അസഭ്യം പറയുകയും കാർ തകർക്കുകയും ചെയ്തു, ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിൽ വെച്ചുണ്ടായ  തർക്കത്തെ തുടർന്ന്  യുവതിയെ അസഭ്യം പറയുകയും...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ നടന്നു....

യുക്രെയിനിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം: മരണം 29 ആയി, 48 പേരെ കാണാനില്ല

കീവ്സ്: യുക്രെയ്‌നിലെ സപ്പോറീഷ്യ മേഖലയിലുള്ള മാനുഷിക സഹായകേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ...

ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പൊ​ട്ടി​ത്തെ​റി; ആ​ഗ റൂ​ഹു​ള്ള പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (NC) വൻ പൊട്ടിത്തെറി...

Related Articles

Popular Categories