തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ രണ്ട് ബാറുകള്‍ ആരംഭിക്കാൻ അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. വിമാനത്താവളത്തിന്റെ ടെർമിനല്‍ 3യില്‍ രണ്ടാം നിലയിലുള്ള എയർലോഞ്ച് ബാറില്‍ നിന്ന് രണ്ടു ലക്ഷം രൂപ ഫീസ് ഈടാക്കിയാണ് ലൈസൻസ് നല്‍കിയിരുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി പിൻവലിച്ചിരിക്കുന്നത്.
ഫീസായി നല്കിയ രണ്ടു ലക്ഷം രൂപ സ്ഥാപനത്തിന് തിരികെ ലഭിക്കും. ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം ചട്ടങ്ങള്‍ക്ക് വിധേയമായി വീണ്ടും അപേക്ഷ സമർപ്പിക്കാമെന്നാണ് സർക്കാർ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 30 ന് മുന്നോടിയായി സർക്കാർ മദ്യനയം പ്രഖ്യാപിക്കും.
ഇതിന് മുൻപായി യാതൊരു തരത്തിലുമുള്ള ഇടലുകളും ഉണ്ടാവരുതെന്ന കർശന നിർദേശമാണ് നല്‍കിയിരിക്കുന്നത്. ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും, ജില്ലാ എക്സൈസ് കമ്മീഷണർമാർക്കും ആണ് നിർദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് നിർദേശം നല്‍കിയത്.
SUMMARY: License controversy: Government revokes permission granted to bar at Nedumbassery Airport















