തിരുവനന്തപുരം: ഡോക്‌ടറിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ. ഡോ. സബൈൻ ശിവദാസന്റെ പരാതിയിൽ പേട്ട പോലീസാണ് സുഹൈൽ ഷാജഹാനെ അറസ്റ്റ് ചെയ്തത്. എകെജി സെന്റർ ആക്രമണക്കേസിലെ പ്രതികൂടിയാണ് ഇയാൾ. പണം വാങ്ങാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ശനിയാഴ്ച ഒരു ചാനലിൽ ആശുപത്രിയെക്കുറിച്ച് അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും അത് പിൻവലിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സുഹൈൽ ഷാജഹാൻ ഉൾപ്പെട്ട സംഘത്തിന്റെ ഭീഷണിയെന്നാണ് പരാതി. ആദ്യം പണം നൽകാൻ തയ്യാറാകാതിരുന്ന ഡോക്ടറെ പിന്നീട് സുഹൈൽ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പണം കൊടുക്കാമെന്ന് അറിയിക്കുകയും ഇന്ന് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച പണം കൈപ്പറ്റാനെത്തിയ തങ്ങള്‍ പൂട്ടിയിടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സുഹൈൽ ഷാജഹാനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗം ഏകോപിപ്പിച്ചത് സുഹൈല്‍ ഷാജഹാന്‍ ആയിരുന്നു. യോഗത്തില്‍ കെ സുധാകരന്‍ പങ്കെടുത്തത് വിവാദമായിരുന്നു.
SUMMARY: DCC member arrested for threatening a doctor and demanding 10 lakh rupees.
















