ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ബെംഗളൂരു തുമകുരു റോഡിലാണ് അപകടമുണ്ടായത്. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബി.കോം വിദ്യാർത്ഥിയായ ഭവിഷ്യ ശർമ്മയാണ് (19) മരിച്ചത്.

മാതാപിതാക്കൾ ദുബായിലായതിനാൽ ബെംഗളൂരുവിൽ ഹോസ്റ്റലിൽ താമസിച്ചാണ് ഭവിഷ്യ പഠിക്കുന്നത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ബി.എസ്‌സി വിദ്യാർത്ഥിനിയായ അനുഷ്കയ്ക്കാണ് (19) പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോരമംഗലയിൽ നിന്ന് നാല് ബൈക്കുകളിലായി എട്ട് വിദ്യാർത്ഥികളടങ്ങ സംഘം ശിവഗംഗയിലേക്ക് ട്രെക്കിംഗിനായി പുറപ്പെട്ടതായിരുന്നു. തുമാകുരു റോഡിലെ പാർലെ-ജി ഗേറ്റിന് സമീപം എത്തിയപ്പോൾ ഭവിഷ്യ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ലോറിയിടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിന്റെ വലതുവശത്തേക്ക് വീണ ഭവിഷ്യയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ വിദ്യാർത്ഥി മരിച്ചു. ഇടതുവശത്തേക്ക് വീണ അനുഷ്കയ്ക്ക് പരുക്കുകളേറ്റതായി പോലീസ് അറിയിച്ചു. പീന്യ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തിട്ടുണ്ട്. ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
SUMMARY: Lorry hits bike while on the way to a trekking trip; 19-year-old student dies, friend injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

ദേശീയ കായിക ബോർഡ് അധ്യക്ഷനായി ദേവേഷ് ചതുർവേദി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേഷ് ചതുർവേദി ന്യൂഡൽഹിയിൽ ദേശീയ കായിക...

അറ്റകുറ്റപ്പണി; തിരുവനന്തപുരം സെന്‍ട്രല്‍-സൗത്ത് സെക്ഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ട്രെയിന്‍ സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും വെള്ളിയാഴ്ച (നവംബർ 20)യും...

തിരുവനന്തപുരത്ത് പോലിസുകാരുടെ മേല്‍ വാഹനം കയറ്റി ലഹരി സംഘം; ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാർക്ക് നേരെ...

കൊല്ലത്ത് വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ഉലിയകോവിലില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെട്ട സംഭവം; ദുരൂഹത ആരോപിച്ച്‌ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂർ...

പാലത്തായി പോക്‌സോ കേസ്; പ്രതി കെ. പത്മരാജന് സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: പാലത്തായി പോക്സോ കേസിലെ പ്രതി പത്മരാജന് നോട്ടീസ് അയച്ച്‌ സുപ്രീംകോടതി....

ഭക്തിസാന്ദ്രമായി സന്നിധാനം; മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

പന്തളം: മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു. നിയുക്ത മേല്‍ശാന്തി ഇ.ഡി പ്രസാദ്...

Related Articles

Popular Categories