ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സീനിയര്‍ കലോത്സവം 2026, കര്‍ണാടക സംസ്ഥാന യുവജനോത്സവം 2026 എന്നീ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങായ വിജയോത്സവം ഇന്ദിരാ നഗര്‍ കെ.എന്‍.ഇ. ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്നു.
വിജയികളെയും മത്സരാര്‍ത്ഥികളെയും ആദരിക്കാനായി കേരള സമാജം ആദ്യമായി സംഘടിപ്പിച്ച
പരിപാടി ലഹര്‍ സിംഗ് സിറോയ എം പി (രാജ്യസഭാംഗം) ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്റ് എം ഹനീഫ് അധ്യക്ഷത വഹിച്ചു.
കേരളസമാജം ഐ എ എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മീഷണറുമായ പി ഗോപകുമാര്‍ ഐ ആര്‍ എസ് വിശിഷ്ടാതിഥിയായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ , അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സാംസ്‌കാരിക വിഭാഗം സെക്രട്ടറി മുരളീധരന്‍ വി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്,വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ സുധ വിനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിലെ കലാതിലകങ്ങളായ അദ്വിക ശ്രീവാസ്തവ, സ്മൃതി കൃഷ്ണ കുമാര്‍, രുദ്ര നായര്‍ എന്നിവരെപ്രത്യേകം ആദരിച്ചു.ഇരു മത്സരങ്ങളിലെയും വിജയികള്‍ക്ക് സ്മരണികകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.സീനിയര്‍ കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.നൃത്തം, സംഗീതം, വിവിധ കലാപരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക സായാഹ്നം നടന്നു. മത്സരാര്‍ത്ഥികളും വിജയികളും സമാജം അംഗങ്ങളും അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
SUMMARY: Kerala Samajam organized Vijayolsavam 2026.















