നന്ദി ഹിൽസിന് സമീപം കാറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപം ദേശീയപാത 44-ൽ കാറും ബൊലേറോ വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കൾ കൊല്ലപ്പെട്ടു. നന്ദിഗിരിധാം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലുള്ള ദേശീയപാതയിലാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് അഞ്ച് യുവാക്കളുമായി പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൊലേറോ വാഹനത്തിലേക്ക് നേർക്കുനേർ ഇടിച്ചുകയറുകയായിരുന്നു.

കാറിലുണ്ടായിരുന്ന അഞ്ച് പേരിൽ നാല് യുവാക്കളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ യെലഹങ്ക സ്വദേശികളായ ജഗദീഷ്, വൈഷ്ണവ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ബൊലേറോയിലുണ്ടായിരുന്നവർ പരുക്കുകള്‍ സംഭവിക്കാതെ രക്ഷപ്പെട്ടു.

അപകടം നടന്നയുടൻ നന്ദിഗിരിധാം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരുക്കേറ്റ അഞ്ചാമത്തെ യുവാവിനെ ചിക്കബെല്ലാപുര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. നന്ദിഗിരിധാം പോലീസ് സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Car and Bolero collide near Nandi Hills; A tragic end for four young men

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിൽ അതീവ ജാഗ്രത, ആറ് ജില്ലകളിൽ റെഡ് അലർട്ടും അവധിയും

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ (Akvan) ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിപ്രാപിക്കുന്ന...

സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കർണാടക; കൂടുതൽ സ്കൂളുകളിലേക്ക് എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ

ബെംഗളൂരു: സംസ്ഥാനത്തെ കൂടുതൽ സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എൽ.കെ.ജി.,...

ത്രിവേണി അക്ഷയശ്രീ പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി...

കുന്ദലഹള്ളി കേരളസമാജം ശിശുദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കരിയർ...

അഞ്ച് പി എസ് സി ഒഴിവുകളില്‍ നാലും കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്; മന്ത്രിസഭാ യോഗത്തില്‍ ധാരണ

തിരുവനന്തപുരം: പി എസ് സിയിലെ പുതിയ അഞ്ച് ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും...

വനിതാ എസ്.ഐയെ ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നോയിഡ: ഗ്രേറ്റർ നോയിഡയിലെ ജാർച്ച പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ 27കാരിയെ...

കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 40ലധികം കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം: കൊട്ടിയത്ത് ഓക്‌സിലിയം സ്‌കൂളിലെ മുപ്പതിലേറെ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസംമുട്ടല്‍,...

എയര്‍ ഇന്ത്യ എക്സ്പ്രസിന് പുതിയ സി.ഇ.ഒ; ദീപക് രാജാവത്ത് ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കും

ഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ദീപക്...

Related Articles

Popular Categories