കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ പിടിയില്‍. ആലപ്പുഴ സ്വദേശികളായ കെ.ഡി. ബാബു, ശ്രീരാജ് എന്നിവരെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ഡിഎല്‍ 1 കോച്ചിലെ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റില്‍ ഇരുവരും ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ടിടിഇ ടിൻസണ്‍ തോമസ്, സംശയം തോന്നി ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.
തുടർന്ന് യാത്രക്കാരില്‍ ഒരാള്‍ ടിൻസണ്‍ തോമസിനെ പുറത്തേക്ക് തള്ളിയിടുകയും വാതില്‍ ഉള്ളില്‍ നിന്ന് അടയ്ക്കാൻ ശ്രമിക്കുകയുമായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയ സമയത്ത് വാതിലില്‍ മുറുകെപ്പിടിച്ച് തൂങ്ങിക്കിടന്നതിനാലാണ് ടിൻസണ്‍ തോമസ് ട്രാക്കിലേക്ക് വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടിടിഇ വാതിലില്‍ തൂങ്ങിക്കിടക്കുന്നതും നിലവിളിയും ശ്രദ്ധയില്‍പ്പെട്ട ട്രെയിൻ മാനേജർ ഉടൻ അടിയന്തര ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്. സംഭവത്തില്‍ ടിൻസണ്‍ തോമസ് ദക്ഷിണ റെയില്‍വേയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി.
SUMMARY: Traveling without a ticket; TTE pushed off a train in Kochi















