അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസില്‍ ആകെ 13 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മൂന്ന് വർഷത്തില്‍ താഴെ ശിക്ഷ ലഭിച്ച മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം, സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുള്‍പ്പെടെ 18 പേരെ കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു.

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ.പി. ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് കൊലക്കുറ്റം തെളിഞ്ഞതിനെത്തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

2012 ഫെബ്രുവരി 12-നാണ് തളിപ്പറമ്പ് ചുള്ളിയോട് വയലില്‍ വെച്ച്‌ എംഎസ്‌എഫ് പ്രവർത്തകനായിരുന്ന അബ്ദുല്‍ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെയും എംഎല്‍എയായിരുന്ന ടി.വി. രാജേഷിന്റെയും വാഹനവ്യൂഹം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചതിന് പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് കേസ്. ഷുക്കൂർ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവെച്ച ശേഷം ഫോട്ടോ എസ്‌എംഎസ് വഴി അയച്ചുനല്‍കി ആളെ ഉറപ്പിച്ച ശേഷമായിരുന്നു ആക്രമണമെന്നും, സംഭവസ്ഥലത്ത് വെച്ച്‌ തന്നെ ഷുക്കൂർ മരിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

SUMMARY: Ariyil Shukoor murder case: Seven people, including the first accused K. V. Sumesh, sentenced to life imprisonment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; യുവതിയുടെ പങ്കാളി അറസ്റ്റില്‍

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം...

മലേഷ്യയിലേക്ക് ഇനി വിസ നിര്‍ബന്ധം; ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു

ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍...

‘തെറ്റ് തിരുത്തുന്നു’; പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു

തൃശൂർ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടു....

തൊണ്ടയിലെ മുഴ നീക്കം ചെയ്യാനെത്തി; കൊല്ലം ചവറയില്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി

ചെങ്ങന്നൂര്‍: കൊല്ലം ചവറയില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മന്ത്രി കെ എം ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മന്ത്രി കെ.എം ഷാജിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത്...

Related Articles

Popular Categories