ബെംഗളൂരു: സമസ്തകേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന് (എസ്കെഎംഎംഎ) ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ പുതിയ കമ്മിറ്റി രൂപീകരണ യോഗം മടിവാളയിൽ നടന്നു. എസ്കെജെഎം ബെംഗളൂരു സൗത്ത് റെയ്ഞ്ച് പ്രസിഡന്റ് മുസ്തഫ ഹുദവി കാലടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം പറഞ്ഞു. അബ്ദുസ്സമദ് മൗലവി ക്ലാസെടുത്തു. അബ്ദുൽ സലാം മാർക്കം റോഡ്, സലീം മിന്റ്, നിസാർ മാറത്തഹള്ളി, സഫ്വാൻ ഫൈസി ബെഗുർ, നൗഷാദ് മാർക്കം റോഡ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഹാഷിം നീലസാന്ദ്രയെ പ്രസിഡന്റായും പി.കെ. നസീർ ബൊമ്മനഹള്ളിയെ ജനറൽ സെക്രട്ടറിയായും റഫീഖ് പാഷനെ ട്രഷററായും മുനീർ ലാബ് മാറത്തഹള്ളിയെ വർക്കിംഗ് സെക്രട്ടറിയായും മുസ്തഫ ഇജിപുര, അബ്ദുൽ കബീർ ജയനഗർ എന്നിവർ വൈസ് പ്രസിഡന്റുമാരായും ആസിഫ് മാർക്കം റോഡ്, റിയാസ് മടിവള എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
SUMMARY: SKMMA Bengaluru South Range Officers
















