നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കി. പ്രവാസി മലയാളികൾക്കും പ്രത്യേകിച്ച് ബെംഗളൂരുവില്‍ താമസിക്കുന്ന സാധാരണക്കാരായ മലയാളികൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും, മുൻകാല പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ തുടരുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂരിൽ വെച്ചാണ് നിവേദനം സമര്‍പ്പിച്ചത്. ബെംഗളൂരു മലയാളി ഫോറം പ്രസിഡന്റ് ജോജോ പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ സജീവ് ഇ ജെ, ജോയിന്റ് ട്രഷറർ ചാർലി മാത്യു, മാനേജിംഗ് കമ്മിറ്റി അംഗംങ്ങളായ മധു കലമാനൂർ, അനിൽ ധർമ്മപതി, മുൻ ജോയന്റ് സെക്രട്ടറി അഡ്വ. മനോജ്,
കെഎംസിസിയെ പ്രതിനിധീകരിച്ചുകൊണ്ട് മുഹമ്മദ് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

നന്മ ബാംഗ്ലൂരു കേരളസമാജം, ശ്രീനാരായണ സമിതി അൾസൂർ, സുവർണ്ണ കേരള സമാജം,കേരള എൻജിനിയേഴ്സ് അസോസിയേഷൻ, ക്രിസ്റ്റഫർ അസോസിയേഷൻ, കേരള സമാജം സിറ്റി സോൺ എന്നി സംഘടനകള്‍ നിവേദക സംഘത്തിന് പിന്തുണ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവച്ചു.
SUMMARY: Norka Care Insurance premium hike to be rolled back; A petition to the Chief Minister under the leadership of Bengaluru Malayali Forum

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3,760...

സത്യസായി ബാബ ജയന്തി; ആന്ധ്രയില്‍ നിന്നും ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള  (ശ്രീ സത്യസായി പ്രശാന്തി...

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ മരിച്ചു....

ബെംഗളൂരുവിൽ പുതിയ എ.ഐ. കേന്ദ്രവുമായി കൗച്ച്ബേസ്; വേൾഡ് ട്രേഡ് സെന്ററിൽ ഏഷ്യ-പസഫിക് ആസ്ഥാനം തുറന്നു

ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക്...

ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുള്ള...

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ നിറഞ്ഞിട്ടും ഭക്തര്‍ എത്തുന്നില്ല; അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിയുടെ നിര്‍ദേശം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവില്‍ ശബരിമലയില്‍ ദർശനത്തിനായി ഓണ്‍ലൈൻ വഴി സ്ലോട്ടുകള്‍...

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പഠനോത്സവം 22 ന് ഞായറാഴ്ച...

എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ച് ഭാരവാഹികള്‍ 

ബെംഗളൂരു: സമസ്തകേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്കെഎംഎംഎ) ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ...

Related Articles

Popular Categories