കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്‌ആർടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന KL 15 A 2517 നമ്പർ ബസിലാണ് സംഘത്തിന്റെ പരസ്യ മദ്യപാനം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ ബസിലുണ്ടായിരുന്നു. സഹയാത്രികൻ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയിരുന്നു. പൊതുഗതാഗത സംവിധാനത്തില്‍ പരസ്യ മദ്യപാനം നടത്തിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.
SUMMARY: Five-member group drinks alcohol openly inside a KSRTC bus















