കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് നവംബര്‍ 26ന് ഭാഗികമായി റദ്ദാക്കി

കണ്ണൂർ: സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ (16608) എക്സ്പ്രസ് ട്രെയിനുകള്‍ നവംബർ 26-ന് ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഇതിനുപുറമെ ചില സ്പെഷ്യല്‍ ട്രെയിനുകള്‍ പൂർണമായും റദ്ദാക്കുകയും, എഗ്മോർ എക്സ്പ്രസില്‍ അധിക കോച്ച്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607) പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയില്‍ സർവീസ് റദ്ദാക്കി.

നവംബർ 26-ന് ഈ ട്രെയിൻ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയില്‍ സർവീസ് റദ്ദാക്കി. അന്നേദിവസം വൈകിട്ട് 3.10-ന് പാലക്കാട് ജങ്ഷനില്‍ നിന്നാകും ട്രെയിൻ യാത്ര ആരംഭിക്കുക. ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യല്‍ എക്സ്പ്രസ് (07195) നവംബർ 22-ന് പൂർണമായും സർവീസ് റദ്ദാക്കി.

കൊല്ലം-ചർലപ്പള്ളി സ്പെഷ്യല്‍ എക്സ്പ്രസ് (07196) നവംബർ 24-ന് പൂർണമായും സർവീസ് റദ്ദാക്കി. ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രല്‍ – ചെന്നൈ എഗ്മോർ (16159/16160) ട്രെയിനുകളില്‍ താല്‍ക്കാലികമായി ഒരു സ്ലീപ്പർ ക്ലാസ് കോച്ച്‌ അധികമായി അനുവദിച്ചു. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസില്‍ (16159) നവംബർ 20 മുതലും, മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസില്‍ (16160) നവംബർ 22 മുതലുമാണ് അധിക സ്ലീപ്പർ കോച്ച്‌ ഉണ്ടായിരിക്കുക.

SUMMARY: Kannur-Coimbatore Express partially cancelled on November 26

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര തിറമഹോത്സവം ഡിസംബർ 14, 15 തിയ്യതികളിൽ

ബെംഗളൂരു: മാഗഡി റോഡ്‌ ബേഡരഹള്ളി വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിറമഹോത്സവം...

സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: എല്‍പിഎസ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന...

അഭിറാം കൊലക്കേസ്: തലയോട്ടിക്ക് പരുക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: നാടിനെ നടുക്കിയ അഭിറാം കൊലക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവാകുന്ന നിർണ്ണായക വിവരങ്ങള്‍...

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു

തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി...

സ്വര്‍ണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3,760...

സത്യസായി ബാബ ജയന്തി; ആന്ധ്രയില്‍ നിന്നും ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള  (ശ്രീ സത്യസായി പ്രശാന്തി...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി...

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ മരിച്ചു....

Related Articles

Popular Categories