ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മലയാള സിനിമയുടെ സഞ്ചാരപഥങ്ങളെ ആസ്പദമാക്കി ‘അക്ഷരങ്ങളിൽനിന്ന് ആൽഗരിതങ്ങളിലേക്ക്’ സംവാദം ഡിസംബർ 6നു വൈകിട്ട് 3നു ജാലഹള്ളി ശബരി സ്കൂളിലെ കലാമന്ദിരത്തിൽ നടത്തും. സംവിധായകനും നടനുമായ പ്രകാശ് ബാരെ മുഖ്യാതിഥിയായിരിക്കും. മനോജ് എസ്.പിഷാരടി, ശ്രീജിത്ത് എസ്.പിള്ള, അരുൺ കലാനന്ദൻ എന്നിവർ ഒരുക്കിയ തനിയെ, സുഖിനോ ഭവന്തു എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ് ഇന്ദിരാ ബാലൻ അറിയിച്ചു. ഫോൺ: 8971910472.
SUMMARY: Sargadhara Discussion on the December 6th
SUMMARY: Sargadhara Discussion on the December 6th















