റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസറഗോഡ് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
റാസല്‍ഖൈമയിലെ അല്‍ വതൻ സ്ട്രീറ്റില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ അധികൃതർ തുടരുകയാണ്.
SUMMARY: Ras Al Khaimah accident: Death toll of Malayalis rises to three















