സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായിക്കെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ അനുവദിച്ച സ്റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 15 വരെയാണ് സ്റ്റേ കാലാവധി ദീർഘിപ്പിച്ചത്. നിലവിലെ സ്റ്റേ ഉത്തരവിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്. ഡിസംബർ 15-ന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. എഫ്‌ഐആറിലെ തുടർനടപടികള്‍ തടഞ്ഞുകൊണ്ടും അന്വേഷണം നിർത്തിവെക്കാനും അന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. പിണറായി വിജയൻ, മകള്‍ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ നല്‍കിയ അപ്പീല്‍ ഹർജി ഫയലില്‍ സ്വീകരിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി.

കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചു. സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വാദിക്കാൻ ശ്രമിക്കരുതെന്ന് ബെഞ്ച് ഷാജഹാന് കർശന താക്കീത് നല്‍കി. സുപ്രീം കോടതി ഉത്തരവിനെതിരെ റിവിഷൻ ഹർജി നല്‍കുന്നുണ്ടെന്ന് ഷാജഹാൻ കോടതിയെ ബോധിപ്പിച്ചപ്പോള്‍, എങ്കില്‍ സുപ്രീം കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരൂ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.

SUMMARY: CMRL-Exalogic case: High Court further extends stay on investigation against Pinarayi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റാസല്‍ഖൈമ അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസറഗോഡ്...

ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴയും

കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം...

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പാസ്‌വേര്‍ഡ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് 36 മണിക്കൂര്‍

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ രോഗിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍...

കെ.സി. വേണുഗോപാലിന് എതിരേ നടക്കുന്ന സൈബര്‍ ആക്രമണം; ദീപ്തി മേരി വര്‍ഗ്ഗീസ് പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.സി. വേണുഗോപാലിനെതിരായ സൈബർ...

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; പി ടി ഉഷ മത്സരിക്കില്ല

ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് പി.ടി....

ഷോർട്ട് ഫിലം ഓഡിഷൻ 

ബെംഗളൂരു: തീയരങ്ങ് ബാംഗ്ളൂർ കൂട്ടായ്മ ഒരുക്കുന്ന ഷോർട്ട് ഫിലിമിൻറെ ഓഡിഷൻ 2026...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2360...

Related Articles

Popular Categories