സ്വത്ത് തർക്കം: ബെംഗളൂരുവിൽ സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു, അഭിഭാഷകൻ ഒളിവിൽ

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് സഹോദരന്‍ അടിച്ചുകൊന്നു. ബെല്ലന്ദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജുന്നസന്ദ്രയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മിനാക്ഷി (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരനും അഭിഭാഷകനുമായ ജയറാം (42) ഒളിവിലാണ്.

ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന മീനാക്ഷി തന്റെ രണ്ട് മക്കൾക്കും അമ്മ യെല്ലമ്മയ്ക്കുമൊപ്പം ജയറാമിന്റെ വീടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജയറാം സഹോദരിയെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു.

ബുധനാഴ്ച രാവിലെ വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് മീനാക്ഷിയും ജയറാമിന്റെ ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതറിഞ്ഞ് വീട്ടിലെത്തിയ ജയറാം പ്രകോപിതനാവുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് മീനാക്ഷിയുടെ തലയ്ക്ക് ക്രൂരമായി അടിക്കുകയുമായിരുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച  മിനാക്ഷിയുടെ രണ്ട് മക്കൾക്കും മർദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ മിനാക്ഷിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ മൂലം മരണം സംഭവിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ജയറാം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ബെല്ലന്ദൂർ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Property dispute: Lawyer who beat his sister to death with a cricket bat in Bengaluru is on the run.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇടിയും മഴയും തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗിയെ...

കോഴിക്കോട് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്. രാമനാട്ടുകരയില്‍ നിന്ന്...

പാലസ് ഗ്രൗണ്ട്സിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: പാലസ് ഗ്രൗണ്ട്സിൽ നടക്കുന്ന വിവാഹച്ചടങ്ങുകളെത്തുടർന്ന് നവംബർ 26, 27, 29...

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നുവെന്ന വിദ്വേഷ പരാമർശം; മലക്കംമറിഞ്ഞ് പ്രതാപ് സിംഹ

ബെംഗളൂരു: കുടക് മേഖലയിലേക്കു കുടിയേറിയ മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നതായി ആരോപിച്ച്...

പച്ചക്കറിയുടെ വരവ് കുറഞ്ഞു; ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിലെ പ്രധാന മൊത്ത-ചില്ലറ വ്യാപാര കേന്ദ്രമായ കൃഷ്ണരാജേന്ദ്ര (കെ.ആർ.) മാർക്കറ്റിൽ...

വർണ്ണവിസ്മയമായി ‘ഹൂഗള ഹബ്ബ 2026’; കബ്ബൺ പാർക്കിൽ 13 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയെ വർണ്ണാഭമാക്കി ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ (ശ്രീ ചാമരാജേന്ദ്ര പാർക്ക്)...

‘മിഷൻ ചക്കക്കൊമ്പൻ’ ഇന്നും തുടരും; ചിന്നക്കനാലിൽ നിയന്ത്രണം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ...

Related Articles

Popular Categories