കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. 65,000 രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവ എന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പന്നങ്ങൾക്കുമേൽ നിർമ്മാതാക്കളുടെ പേരുകളില്ല. അതുപോലെ തന്നെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബൽ ചെയ്തിട്ടില്ല. ഇവയുടെ സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയക്കും.
കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള മനോഹരമായ പാക്കിംഗിലാണ് ഇവ വിപണിയിലെത്തിച്ചിരുന്നത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ വിശദമായ രാസപരിശോധനയ്ക്കായി ലാബിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: ‘Operation Soundarya’: Stock of lipsticks and lip balms seized in Kannur; Drugs Control Intelligence states they are counterfeit.















