തൃശൂർ: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിയുന്നു. രാജിക്കത്ത് സിനഡിന് കൈമാറി. 75 വയസ്സ് കഴിയുന്നതിന് മുമ്പ് മെത്രാന്മാര് രാജി സമര്‍പ്പിക്കണം. ജനുവരിയില്‍ ചേരുന്ന സിനഡില്‍ പുതിയ ആര്‍ച്ച്ബിഷപ്പിനെ സ്വീകരിക്കും. നിലവിലെ സഹായമെത്രാന്‍ മാര്‍ ടോണി നീലംകാവില്‍ പുതിയ ആര്‍ച്ച് ബിഷപ്പായേക്കും.
ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഈ മാസം 30ന് സംഘടിപ്പിക്കും.
SUMMARY: Archbishop Mar Andrews Thazhath of the Thrissur Archdiocese is stepping down; he has submitted a letter to the Major Archbishop















