മുംബൈ: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പതിനൊന്നാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നയ്ഗാവ് ഈസ്റ്റിലെ നവ്ഘർ ടവറില്‍ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്. ഫ്ലാറ്റിന്റെ ഇടനാഴിയില്‍ സമീപവാസിയായ കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ ഷൂ റാക്കിന് മുകളില്‍ കയറിയ മിലിത് നിയന്ത്രണം തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീഴുന്നതിനിടെ ഫയർ സേഫ്റ്റി പൈപ്പില്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കുടുംബത്തെ കൂടുതല്‍ വേദനയിലാഴ്ത്തുന്നതാണ് മറ്റൊരു ദുരന്തം. രണ്ടാഴ്ച മുമ്പാണ് മിലിത്തിന്റെ അമ്മ മരിച്ചത്. കുട്ടിയെ മഹാബലേശ്വറിലെ ബോർഡിങ് സ്കൂളില്‍ ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു പിതാവ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
SUMMARY: Six-year-old boy dies tragically after falling from the 11th floor while playing















