ബെംഗളൂരു: സംവിധായകനും നടനുമായ ജിയോ ബേബിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബർ 12, 13 തീയതികളിലായി ബെംഗളൂരു ജാലഹള്ളിയിലെ ശ്രീ ശബരി സ്കൂളിലാണ് ശില്പശാല നടക്കുന്നത്. അഭിനയത്തിന്റെ അടിസ്ഥാന പാഠങ്ങൾ, ഓഡിഷൻ ടെക്നിക്കുകൾ, സീൻ വർക്ക്, ക്യാമറ ആക്ടിംഗ്, ഒരു മിനിറ്റ് പെർഫോമൻസ് വീഡിയോ എന്നിവ ശില്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആക്ടേഴ്സ് സർക്കിൾ സ്കൂൾ ഓഫ് ആക്ടിംഗാണ് പരിപാടി ഒരുക്കുന്നത്. പരിമിതമായ സീറ്റുകൾ മാത്രമേയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +91 79076 21268 എന്ന നമ്പറിൽ ബന്ധപ്പെടാം. ബെംഗളൂരു കോർഡിനേറ്റർ ഷാജി അക്കിത്തടത്തെ +91 70225 94990 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
SUMMARY: Acting workshop led by Jeo Baby to be held in Bengaluru on December 12 and 13















