ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം ‘സ്പിനോറ’ (SPINORA) വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ കഗ്ഗദാസപുര വിജയ് കിരൺ കൺവെൻഷൻ സെന്ററിൽ നടക്കും.
‘കഥകളുടെയും സ്വപ്നങ്ങളുടെയും ആഘോഷം’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും വിവർത്തകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി മുഖ്യാതിഥിയായി പങ്കെടുക്കും. ദക്ഷിണേന്ത്യൻ ചലച്ചിത്ര താരവും നൃത്ത സംവിധായികയുമായ കുമാരി മൈഥിലി റോയ് ചടങ്ങിൽ പ്രത്യേക അതിഥിയാകും.
സ്കൂൾ ഡയറക്ടർ റവ. ഫാ. പോൾ മഞ്ഞൂരാൻ, പ്രിൻസിപ്പൽ ഡോ. മിധു ജോൺ, ട്രസ്റ്റിമാരായ ഡേവിസ് കെ.കെ., ജോസഫ് കെ.വി., ഓഡ്ലി മെൻഡസ്, അനൂപ് ചെമ്മന്നൂർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
SUMMARY: ‘Spinora’, the 9th annual celebration of Christ Public School, Basavanagar, takes place tomorrow.















