തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു

ന്യൂഡൽഹി: തമിഴ്നാട് തിരുപ്പരന്‍കുണ്‍ട്രം കാ‌ർത്തിക ദീപം തെളിയിക്കൽ വിവാദത്തിൽ കർശന നിർദേശവുമായി സുപ്രീം കോടതി. ഉച്ചിപിള്ളയാർ ക്ഷേത്ര മണ്ഡപത്തിൽ തെളിയിച്ച ദീപം ഉപയോഗിച്ച് നാളെ തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ കാർത്തിക വിളക്ക് തെളിയിക്കണമെന്നാണ് ഉത്തരവ്.

തങ്ങളുടെ ഉത്തരവ് അനുസരിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സസ്പെൻഡ് ചെയ്തു. ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിർവഹിക്കാൻ രണ്ട് പേരെ റിസീവർമാരായി നിയമിച്ചു. മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. വൈദ്യനാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പാർത്ഥിപൻ എന്നിവരെയാണ് റിസീവർമാരായി നിയമിച്ചത്.

രണസമിതിയിൽ നിന്ന് ഉടൻ തന്നെ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുക്കാൻ റിസീവർമാർക്ക് കോടതി നിർദ്ദേശം നൽകി. ക്ഷേത്രത്തിന്റെ സംരക്ഷണം സാധാരണഗതിയിൽ കമ്മീഷണറുടെ ചുമതലയാണെങ്കിലും, അധികൃതർ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

ഉത്തരവ് നടപ്പാക്കാത്തത് പ്രഥമദൃഷ്ട്യാ കോടതി ഉത്തരവിനോടുള്ള ലജ്ജാകരവും മനഃപൂർവവുമായ അനുസരണക്കേടാമെന്ന് ബെഞ്ച് വിമർശിച്ചു. ഹൈക്കോടതിക്ക് മുമ്പാകെ നൽകിയ ഉറപ്പിന്റെ നഗ്നമായ അവഗണനയാണിത്. രണ്ട് ഭരണഘടനാ കോടതികളുടെയും അധികാരത്തോടുള്ള മനഃപൂർവ്വമായ അവഹേളനമാണെന്നും സുപ്രീം കോടതി വിമർശിച്ചു.

കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി, എച്ച്ആർസിഇ കമ്മീഷണർ, മധുര ജില്ലാ കളക്ടർ, മധുര പൊലീസ് കമ്മീഷണർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, മധുര എസ്പി, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഡെപ്യൂട്ടി കമ്മീഷണർ/എക്സിക്യൂട്ടീവ് ഓഫീസർ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, ട്രസ്റ്റിമാർ എന്നിവർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എല്ലാവർക്കും നേരിട്ട് നോട്ടീസ് കൈമാറിയെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വ്യക്തിഗത സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും, അല്ലാത്തപക്ഷം നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
SUMMARY: Supreme Court orders lighting of the lamp at the Thiruparankundram ‘Deepathoon’ (lamp pillar) tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്രിസ്മസ് അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....

വനിതാ കലക്ടര്‍ക്ക് അശ്ലീല സന്ദേശം; ടിവികെ എംഎല്‍എ അരുൾ വിഘ്നേഷ് അറസ്റ്റില്‍

കള്ളക്കുറിച്ചി: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയും കള്ളക്കുറിച്ചി ജില്ല കലക്ടറുമായ ജെ.ഇ. പത്മജയ്ക്ക്...

ഗര്‍ഭിണിയായ പശു കടന്നൽ കുത്തേറ്റ് ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരുക്ക്

കാസറഗോഡ്: കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. മൂന്ന് പേർക്ക് കടന്നൽ...

മുംബൈ ഇന്ത്യൻസിനെ വീണ്ടും നയിക്കാൻ രോഹിത് ശർമ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) മുംബൈ ഇന്ത്യൻസ് ആരാധകർ ഏറെക്കാലമായി...

പാലക്കാട് ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ...

ഇരുമ്പുദണ്ഡുമായി രാത്രികാല കവർച്ച: നെലമംഗല-ദൊഡ്ഡബല്ലാപുര മേഖലയിൽ വ്യാപാരികൾ ആശങ്കയിൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളായ നെലമംഗല–ദൊഡ്ഡബല്ലാപുര മേഖലയിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കടകളുടെ ഷട്ടറുകളും...

കർണാടക ലോകായുക്ത: നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 46,000 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 153 എണ്ണത്തിൽ മാത്രം

ബെംഗളൂരു: കർണാടക ലോകായുക്ത പോലീസ് കഴിഞ്ഞ നാലുവർഷത്തിനിടെ ഏകദേശം 46,000 കേസുകൾ...

സ്വീകരണം നൽകി

ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ...

Related Articles

Popular Categories