ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും

ഡല്‍ഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനാണ് 22 എംപിമാരുള്ള ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടി അദ്ധ്യക്ഷൻ എംകെ സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി.

‘ഞങ്ങൾ കോൺഗ്രസിനൊപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും, ലോക്‌സഭയിലെ 7.18 ശതമാനം എന്ന സീറ്റ് വിഹിതം മാറ്റാൻ പാടില്ല എന്നത് ഞങ്ങളുടെ സ്ഥിരമായ ആവശ്യമാണ്. നിലവിൽ അത് അതേപടി തുടരുന്നുണ്ട്. ചില നടപടിക്രമപരമായ പ്രശ്നങ്ങളുള്ളത് ഞങ്ങൾ പരിഹരിക്കും. ആവശ്യമെങ്കിൽ ഭേദഗതി നിർദ്ദേശിക്കും’- യോഗത്തിനുശേഷം ഡിഎംകെ എംപി എ രാജ പറഞ്ഞു. അതേസമയം, ആര് ആരെയാണ് പിന്നിൽ നിന്ന് കുത്തുന്നതെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ യോഗത്തിനുശേഷം പറഞ്ഞു.

‘അവർ ആളുകളെ ഉപയോഗിക്കുകയും, പിന്നീട് വലിച്ചെറിയുകയും ചെയ്യുന്ന നയമാണ് പിന്തുടരുന്നത്. കോൺഗ്രസിന് യഥാർത്ഥത്തിൽ എന്താണ് വേണ്ടത്? മുഖ്യമന്ത്രിമാർ യോഗം ചേർന്നപ്പോൾ മണ്ഡല പുനർനിർണയം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് പറഞ്ഞത്. ഞങ്ങളും അത് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, മണ്ഡല പുനർനിർണയത്തെ പൂർണമായും എതിർത്താൽ അതൊരു വലിയ പ്രശ്നത്തിന് വഴിവയ്ക്കുമെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സി ജോസഫ് വിജയ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസിലെ പി ചിദംബരം ഇക്കാര്യം പരാമർശിച്ചിരുന്നു. മണ്ഡല പുനർനിർണയത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ സെൻസസ് നടത്തുമെന്നും നിയമനിർമ്മാണം പാസാക്കാൻ കേവല ഭൂരിപക്ഷം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ ജനസംഖ്യയെ അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനർനിർണയം നടത്തുക. അപ്പോൾ നമുക്ക് സീറ്റുകൾ നഷ്ടപ്പെടും’- ദയാനിധി മാരൻ വ്യക്തമാക്കി.

മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക കേന്ദ്ര മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നൽകിയിരുന്നു. പാർലമെന്റിൽ പാസായാൽ ലോക്‌സഭയുടെ അംഗബലം 543ൽ നിന്ന് 850ആയി വർദ്ധിക്കും. ബില്ല് പാസാകാൻ 360 പേരുടെ പിന്തുണയാണ് വേണ്ടത്. ഡിഎംകെയ്ക്ക് ലോക്‌സഭയിൽ 22ഉം രാജ്യസഭയിൽ എട്ട് അംഗങ്ങളുമാണുള്ളത്. ഡിഎംകെയുടെ പിന്തുണ കേന്ദ്രത്തിന് വലിയ ശക്തിയാണ് പകർന്നിരിക്കുന്നത്.

SUMMARY: Setback for the INDIA alliance; DMK to support the constituency delimitation bill

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിർദ്ധനരായ കുടുംബത്തിനു വീടൊരുക്കി കെ.കെ.എഫ് ട്രസ്റ്റ്; കർണാടകയിലുടനീളം 100 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം

ബെംഗളൂരു: മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നഡ കൈരളി ഫോറം ട്രസ്റ്റിന്റെ (കെ.കെ.എഫ്)...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപ...

കോഴിക്കോട് നിർത്തിയിട്ട ബസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ്...

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ ധാരകൾ ഒരേ വേദിയിൽ; ‘ഗുരുസ്മരണ-2026’- സംഗീത പരിപാടി ഇന്ന്

ബെംഗളൂരു: പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരുക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി...

ബെസ്കോം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഏപ്രിൽ മുതൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 35 പൈസ ഇളവിന് സാധ്യത

ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 2027...

ബെംഗളൂരുവിൽ വാടക കെട്ടിടങ്ങളുടെ നികുതി പരിശോധന ജി.ബി.എ. കർശനമാക്കുന്നു; അഞ്ച് കോർപറേഷൻ പരിധികളിൽ വീടുതോറും പരിശോധന

ബെംഗളൂരു: നഗരത്തിലെ വസ്തുനികുതി വരുമാനം വർധിപ്പിക്കാനും നികുതി ചോർച്ച തടയാനുമായി 23.47...

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച്‌ ബുക്കിങ്; ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക,...

Related Articles

Popular Categories