ലഹരിമരുന്ന് ഉപയോഗിച്ച കേസ്; നടി ഹേമയ്ക്ക് സോപാധിക ജാമ്യം

ബെംഗളൂരു: നിശാ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ തെലുങ്ക് നടി ഹേമയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചു. പാർട്ടിയിൽ വെച്ച് ഹേമയിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകൻ മഹേഷ് കിരൺ ഷെട്ടി വാദിച്ചതിനെ തുടർന്നാണ് എൻഡിപിഎസ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഹേമയുടെ വൈദ്യപരിശോധന നടത്തിയതെന്നും ഷെട്ടി ചൂണ്ടിക്കാട്ടി.

കേസിൽ ജൂൺ മൂന്നിനായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. മെയ്‌ 19നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ വെച്ച് നിശാ പാർട്ടി നടത്തിയത്. ഡിജെകൾ, സിനിമ താരങ്ങൾ, ടെക്കികൾ എന്നിവരുൾപ്പെടെ നൂറോളം പേർ പാർട്ടിയുടെ ഭാഗമായിരുന്നു. ഇവിടെ നടന്ന റെയ്ഡിൽ നിന്നും വൻ തോതിൽ ലഹരിമരുന്ന് ശേഖരം സിസിബി പോലീസ് കണ്ടെത്തി.

തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത ഹേമ ഉൾപ്പെടെയുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. എന്നാൽ, തൻ്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഹേമ പിന്നീട് സോഷ്യൽ മീഡിയ വഴി അവകാശപ്പെട്ടു. പാർട്ടിയിൽ പങ്കെടുത്തെങ്കിലും തന്റെ അറിവോടെ ലഹരിമരുന്ന് കഴിച്ചില്ലെന്നായിരുന്നു നടിയുടെ വാദം.

TAGS: BENGALURU UPDATES| COURT
SUMMARY: Actress hema granted conditional bail in drugs case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിഷ്ണുവർധനും ബി. സരോജാദേവിക്കും മരണാനന്തര ബഹുമതിയായി കർണാടക രത്ന

ബെംഗളൂരു: കന്നഡ സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയ രണ്ട് അതുല്യ...

ജിഎസ്എൽവിയുടെ 20-ാം വിക്ഷേപണം; എ​ൻ​വി​എ​സ് 03 വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ൽ

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) വിജയകരമായി...

കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ അന്തരിച്ചു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ...

ദീപാവലി യാത്രാത്തിരക്ക്: ബെംഗളൂരു-കണ്ണൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച്...

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി; സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച...

കൊല്ലം –കോട്ടയം മെമു എറണാകുളം വരെ നീട്ടി

കൊച്ചി: കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന്...

നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കും- കല ബാംഗ്ലൂർ

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച...

71 പേർക്ക് കന്നഡ രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ...

Related Articles

Popular Categories