വഖഫ് ഭൂമി വിവാദം; കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ സർക്കാർ നിർദേശം

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ ഇടപെട്ട് കർണാടക സർക്കാർ. ഭൂമി അവകാശപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. എല്ലാ പ്രദേശങ്ങളിലെയും റവന്യൂ രേഖകൾ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിട്ടുണ്ട്. വഖഫ് വിഷയം നിലവിൽ പരിഹരിച്ചതായാണ് സർക്കാർ വാദം.

വിജയപുര, ഹാവേരി, യാദ്ഗിർ എന്നിവിടങ്ങളിൽ ചില ഭൂമി 50 വർഷം മുൻപ് തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇവ സാധുവാകണമെങ്കിൽ വഖഫ്, റവന്യൂ രേഖകൾ ഒത്തുചേരണമെന്ന് പരമേശ്വര വ്യക്തമാക്കി.

അല്ലാത്തപക്ഷം റവന്യൂ രേഖകൾക്കായിരിക്കും മുൻതൂക്കമെന്നും അ​​ദ്ദേഹം പറഞ്ഞു.വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ നീക്കം.

TAGS: KARNATAKA | WAQF LAND
SUMMARY: Minister clears dcs not to send notices to farmers on waqf lands

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ഫെമിനിറ്റി ഫാത്തിമ മികച്ച മലയാള ചിത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി ഫെമിനിച്ചി ഫാത്തിമ...

മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലി കണ്ണൂരില്‍: ഒന്നാം സമ്മാനമായ 10 കോടി രൂപ ‘MC 576896’ എന്ന ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി...

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം...

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദ്ദനം

കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ...

വഖഫ് ബോര്‍ഡ് വിഷയം: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ...

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

Related Articles

Popular Categories