ഇ.സി.എ. സുവർണജൂബിലി ആഘോഷം: കചദേവയാനി കഥകളി അരങ്ങേറി

ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദ ആർട്‌സുമായി സഹകരിച്ച് കചദേവയാനി കഥകളി അരങ്ങേറി. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

കേരളത്തിലെ കളിയരങ്ങുകളിൽ നിറസാന്നിധ്യമായ കഥകളി ആശാൻ കലാമണ്ഡലം മയ്യനാടു് രാജീവ് നമ്പൂതിരിയുടെ കചനും അസാധാരണ വേഷപ്പകർച്ചയോടെ കലാമണ്ഡലം അനിൽ കുമാറിന്റെ ദേവയാനിയും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.കലാമണ്ഡലം സിബി ചക്രവർത്തി ശുക്രാചാര്യരായി. പ്രിയ നമ്പൂതിരി, അച്യുത് ഹരി വാര്യർ എന്നിവരും ശ്രദ്ധേയരായി. കലാമണ്ഡലം സജീവന്റേയും അഭിജിത്ത് വർമ്മയുടേയും സംഗീതം, കലാമണ്ഡലം പാഞ്ഞാൾ ഉണ്ണികൃഷ്ണന്റെ എടക്കയും കലാമണ്ഡലം സുധീഷിന്റെ ചെണ്ടയും അച്യുതവാരിയരുടെ മദ്ദളവും ചേർന്ന പിന്നണി മേളം എന്നിവയും ആസ്വാദകരെ ഹൃദ്യമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here