അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: 10 പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരുക്ക്

ന്യൂ ഓര്‍ലീന്‍സ്: അമേരിക്കയില്‍ ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ അമിത വേഗത്തില്‍ ട്രക്ക് ഇടിച്ച് അപകടമുണ്ടാക്കിയതിന് ശേഷം പുറത്തിറങ്ങി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.

ഇയാള്‍ക്കെതിരെ പോലീസും വെടിവച്ചിരുന്നതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്രമണത്തെ ന്യൂ ഓര്‍ലീന്‍സ് മേയര്‍ അപലപിച്ചു. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയിരുന്നത്.

അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
<BR>
TAGS : AMERICA
SUMMARY : Truck plows into New Year’s Eve party in US. 10 killed, 35 injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ നീട്ടി എയര്‍ ഇന്ത്യ; നവംബര്‍ 30 വരെ സര്‍വീസില്ല

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്...

വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുകമ്പ്യൂട്ടറുകളിലും മറ്റുള്ളവർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും വാട്ട്സ് ആപ്പ് വെബ് ഉപയോഗം...

ബെംഗളൂരു വിമാനത്താവളത്തിൽ 14 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി: 4 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനകളിൽ ഏകദേശം...

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

സാധു വാസ്വാനി ജയന്തി; ബെംഗളൂരുവിൽ നാളെ മാംസവിൽപ്പനക്ക് നിരോധനം

ബെംഗളൂരു: സാധു വാസ്വാനി ജയന്തിയോടനുബന്ധിച്ച് നാളെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിൽ...

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് തൊഴിൽസംവരണം; ഡിസംബർ 12ന് ബെംഗളൂരുവിൽ വൻ റാലി

ബെംഗളൂരു: സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക...

ബെംഗളൂരുവിൽ 10 മെഗാ ട്രീ പാർക്കുകൾ; 150 കോടി രൂപയുടെ പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക്

ബെംഗളൂരു: നഗരത്തിലെ പച്ചപ്പും ജൈവവൈവിധ്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും പരിസരങ്ങളിലുമായി 10...

മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്...

Related Articles

Popular Categories