സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

മുംബൈ: വി.ഡി. സവർക്കർക്കെതിരായ മോശം പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്.

പൂനെയിലെ എംപി, എംഎല്‍എ കോടതി സ്‌പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രാഹുല്‍ ഗാന്ധി ഹാജരായത്. ജാമ്യത്തുകയായി 25,000 രൂപ രാഹുൽ ഗാന്ധി കെട്ടിവെയ്ക്കണമെന്ന് കോടതി നിർദേശിച്ചു. 2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പരാതിക്കാരന്‍. ഫെബ്രുവരി 18-നാണ് കേസ് വീണ്ടും പരിഗണിക്കുക.
<BR>
TAGS : RAHUL GANDHI
SUMMARY :  Rahul Gandhi granted bail in Savarkar defamation case

LEAVE A REPLY

Please enter your comment!
Please enter your name here