മോഷണം പതിവാകുന്നു; മാസ്ക് ധരിച്ചവർക്ക് പ്രവേശനം നൽകാതെ സൂപ്പർ മാർക്കറ്റുകൾ


ബെംഗളൂരു: മോഷണം പതിവാകുന്നതോടെ ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റുകളിൽ മാസ്ക്ക് ധരിച്ചവർക്ക് പ്രവേശനം നിയന്ത്രിച്ചു. മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തിൽ മോഷണം നടക്കുന്നുണ്ടെന്നാണ് ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരുടെ പരാതി. കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി മാസ്ക് മാറിയെന്ന് സിറ്റി പോലീസും പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളൽ തങ്ങളുടെ രണ്ടു സൂപ്പർമാർക്കറ്റുകളിൽ നിന്നായി മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് പ്രമുഖ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ രാജേഷ് ആരാധ്യ പറഞ്ഞു. മോഷണങ്ങൾ പതിവായതോടെ തങ്ങളുടെ സ്ഥാപനങ്ങളിൽ മാസ്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാഗിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് മോഷ്ടാക്കൾ സാധനങ്ങൾ കടത്തുന്നത്. വലിയ സൂപ്പർമാർക്കറ്റുകളിൽ ബാഗുകൾ അകത്തേക്ക് കയറ്റില്ല. എന്നാൽ ചെറിയ സ്ഥാപനങ്ങളിലെ സ്ഥിതി നേരെമറിച്ചാണ്. മോഷണ ശേഷം എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങളും മോഷ്ടാക്കൾ സ്ഥാപനത്തിൽ നിന്ന് വാങ്ങും. അതുകൊണ്ടു തന്നെ ആർക്കും സംശയവും ഉണ്ടാവില്ല.

1000- 2000 രൂപയുടെ സാധനങ്ങൾ വീതമായിരിക്കും ഓരോ തവണയും മോഷ്ടിക്കപ്പെടുന്നത്. അടുത്തിടെ നടന്ന പല മോഷണ കേസുകളിലും, മറ്റു കുറ്റകൃത്യങ്ങളിലും മാസ്ക് മറയാക്കുന്നതായി കണ്ടെത്തിയെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു. ചെറിയ മോഷണങ്ങൾക്കു പുറമോ, രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനക്കേസ് പോലുള്ള വലിയ കുറ്റകൃത്യങ്ങളിലും പ്രതികൾ മാസ്ക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കള്ളന്മാരുടെ യൂണിഫോമായി മാസ്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: | |
SUMMARY: Covid a distant memory,  supermarkets in Bengaluru are forcing customers to take off their masks


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!