അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ച് അപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ഹരിഹറിലെ സയ്യിദ് ഫർഹാൻ സയ്യിദ് ഇനാമുള്ള (20), ഉമ്മേര സയ്യിദ് ഇനാമുള്ള (11), ഗോവയിലെ മപുസയിലെ അലിഷ അക്ബർ നാരംഗി (22), പുരഖാൻ എന്ന അപ്നാൻ അക്ബർ നാരംഗി (14), റാണെബെന്നൂരിലെ ഉമ്മഷീപ അഫ്രോസ് ഉദഗട്ടി (13), ധാർവാഡിലെ ആഷിയ ഖലന്ദർ (12) എന്നിവരാണ് മരിച്ചതെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷുകുമാർ അറിയിച്ചു.

ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഗോവയിലെ മെഹക് റഷീദ് നാരംഗി (18), റാണെബെന്നൂരിലെ ഉമ്മിതാസ്‌കീൻ അഫ്രോസ് ഉദഗട്ടി (11) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഹാവേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, ഹുബ്ബള്ളിയിലെ കെഎംസിആർഐ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. റാണെബെന്നൂരിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയിൽ വന്ന കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തിൽ ബയദ്ഗി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Six, including four minors, killed in road accident in Haveri district

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു വിമാനത്താവളത്തിൽ 14 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി: 4 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനകളിൽ ഏകദേശം...

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

സാധു വാസ്വാനി ജയന്തി; ബെംഗളൂരുവിൽ നാളെ മാംസവിൽപ്പനക്ക് നിരോധനം

ബെംഗളൂരു: സാധു വാസ്വാനി ജയന്തിയോടനുബന്ധിച്ച് നാളെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിൽ...

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് തൊഴിൽസംവരണം; ഡിസംബർ 12ന് ബെംഗളൂരുവിൽ വൻ റാലി

ബെംഗളൂരു: സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക...

ബെംഗളൂരുവിൽ 10 മെഗാ ട്രീ പാർക്കുകൾ; 150 കോടി രൂപയുടെ പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക്

ബെംഗളൂരു: നഗരത്തിലെ പച്ചപ്പും ജൈവവൈവിധ്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും പരിസരങ്ങളിലുമായി 10...

മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്...

പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു; പേരും തീരുമാനിച്ചു, പ്രഖ്യാപനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നുവെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സുവേന്ദു...

ബെംഗളൂരുവിൽ ഹെൽമെറ്റില്ലാതെ വാഹനമോടിച്ച കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം; 10 മാസത്തിനിടെ പിഴ ചുമത്തിയത് 42.90 ലക്ഷം പേർക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചതിന് 2026ലെ ആദ്യ പത്ത് മാസത്തിനിടെ...

Related Articles

Popular Categories