നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്

0
106

ബെംഗളൂരു: നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്. വിട്ട്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് പുറത്തെത്തിച്ചു. ഇവരെ ചികിൽസയ്ക്കായി പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.

The post നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക് appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here