മദ്യപിച്ച് വാഹനമോടിച്ചു; സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ 23 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 7 മുതൽ 9 മണി വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 3016 സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി. മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു.

തുടർ നടപടികൾക്കായി ഇവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കാൻ ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യൽ ഡ്രൈവിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത 11 വാഹനങ്ങൾ കണ്ടെത്തി. ഇവ തുടർനടപടികൾക്കായി ബന്ധപ്പെട്ട ആർടിഒമാർക്ക് കൈമാറും. വിദ്യാർഥികളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇത്തരം സ്‌പെഷ്യൽ ഡ്രൈവുകൾ പതിവായി തുടരുമെന്ന് അനുചേത് കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES | TRAFFIC POLICE
SUMMARY: Bengaluru police crackdowns on school bus drivers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി; സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച...

കൊല്ലം –കോട്ടയം മെമു എറണാകുളം വരെ നീട്ടി

കൊച്ചി: കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന്...

നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കും- കല ബാംഗ്ലൂർ

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച...

71 പേർക്ക് കന്നഡ രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ...

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: ഡിആർഡിഒ-യുടെ 39-മത് ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിലായി...

കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ-കേരളപ്പിറവി...

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം

ബെംഗളൂരു: സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: രണ്ടുദിവസത്തെ വരണ്ട കാലാവസ്ഥയ്ക്കുശേഷം നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക്...

Related Articles

Popular Categories