ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി

0
174

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിലെ ഔദ്യോഗിക നമ്പറിലേക്ക് ഭീഷണി കോൾ ലഭിച്ചത്. ഹൈദരാബാദിൽ നിന്നുള്ളയാളായിരുന്നു സന്ദേശം കൈമാറിയത്. ടെർമിനൽ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം.

ഇതോടെ വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്റ്റാഫ്‌, പോലീസ് ഡോഗ് സ്‌ക്വാഡ് എന്നിവ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ രാത്രി 12 മണിയോടെ ഇതേ നമ്പറിൽ നിന്ന് വിമാനത്താവളത്തിലെ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്ററിലേക്ക് വീണ്ടും കോൾ ചെയ്യുകയും, തെറ്റായ സന്ദേശം നൽകിയതിന് ക്ഷമാപണം നടത്തുകയും ചെയ്തു. ഹൈദരാബാദ് സ്വദേശിയായ സുമന്ത് റെഡ്ഡിയാണെന്ന് ഫോൺ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായി എയർപോർട്ട് പോലീസ് അറിയിച്ചു.

TAGS: BENGALURU | BOMB THREAT
SUMMARY: Bengaluru kempegowda airport recieves hoax bomb threat

LEAVE A REPLY

Please enter your comment!
Please enter your name here