ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി കർണാടക ഗവർണർ നാമനിർദ്ദേശം ചെയ്തു. സെപ്റ്റംബർ 2026 മുതൽ മൂന്നു വർഷത്തെക്കാണ് നിയമനം.
കണ്ണൂർ പാനൂർ സ്വദേശിയായ സത്യൻ പുത്തൂർ കഴിഞ്ഞ 40 വർഷമായി ബെംഗളൂരുവിലെ കലാസാംസ്കാരിക സാമൂഹ്യ രാഷ്ട്രീയത്തിൽ സജീവമാണ്. കർണാടക ലതർ വികസന കോർപ്പറേഷന്റെയും (ലിഡക്കർ), തീരദേശ വികസന കോർപ്പറേഷന്റെയും (കരാവലി) ഡയറക്ടർ ആയിരുന്നു. കർണാടക ലേബർ ഡിപ്പാർട്മെന്റ്, കർണാടക പൊല്യൂഷൻ കണ്ട്രോൾ ബോർഡ് തുടങ്ങിയവയിൽ ഗവണ്മെന്റിന്റെ പാനൽ അഡ്വക്കേറ്റായും പ്രവർത്തിച്ചിട്ടുണ്ട്.
















