ജോയിക്കായുള്ള തെരച്ചില്‍ ഇന്നും തുടരും; നേവി, ഫയർഫോഴ്സ്, എൻഡിഎർഎഫ് സംയുക്ത പരിശോധന നടത്തും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. രക്ഷാപ്രവർത്തനത്തിനായി ഇന്നലെ രാത്രി നാവികസേന സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.

റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ ഇന്നലെ സ്കൂബ സംഘം പരിശോധന നടത്തിയെങ്കിലും അവരുടെ പ്രയത്നങ്ങൾ ഫലപ്രാപ്തിയിൽ എത്തിയില്ല . അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും പരാജയപെട്ടു പോയി . തുടർന്ന് വൈകുന്നേരം ആറ് മണിയോടെ സ്കൂബ സംഘം തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.

ഫയർഫോഴ്സും എൻഡിഎർഎഫും ഇന്നത്തെ പരിശോധനയിൽ ഭാഗമാകും. മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന സാഹചര്യത്തിൽ ഇന്ന് ഡൈവിങ് ഉണ്ടാവില്ല. തോടിൽ ജോയിയെ കാണാതായ ഭാഗത്ത്‌ തടയിണ കെട്ടി വെള്ളം നിറയ്ക്കും. തുടർന്ന് തടയിണ പൊളിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെ വളരെ വേഗത്തിൽ ഒഴുക്കിവിടും. മാലിന്യങ്ങൾ തന്നെയാണ് ദൗത്യത്തിന് തടസമായി നിൽക്കുന്നത്. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ നിന്ന് ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
<BR>
TAGS : MAN MISSING,
SUMMARY :  The search for Joy continues today; Navy and Fire Force NDRF will conduct a joint inspection

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അൻസിബയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി...

കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ യുവജനവിഭാഗം 2026-27 വര്ഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി...

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. 1,05,960 രൂപയാണ് ഇന്ന് ഒരു പവൻ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശൂർ അഴീക്കോട്‌ സ്വദേശി ശശി പോണത്ത് (69) ബെംഗളൂരുവില്‍ അന്തരിച്ചു. വിദ്യാരണ്യപുരയായിരുന്നു...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങല്‍കോട്ടക്കല്‍ സ്വദേശിയായ 20 വയസ്സുകാരൻ...

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി

ഇസ്ലാമാബാദ്: ഷാർജയില്‍ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി....

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എഐകെഎംസിസിയുടെ പങ്ക് മാതൃകാപരമെന്ന് യു.ടി ഖാദർ

ബെംഗളൂരു: മടിക്കേരിയിൽ പുതുതായി ആരംഭിച്ച ഓൾ ഇന്ത്യ കെഎംസിസി ഓഫീസിന്റെ ഉദ്ഘാടനം...

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. 11 ജില്ലകളിൽ...

Related Articles

Popular Categories