ജമ്മുവില്‍ ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ നാല് സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ഒരു ഓഫീസർ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഏറ്റുമുട്ടലില്‍ 5 സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പോലീസും സംയുക്ത തിരച്ചില്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഒരാഴ്ചക്കിടെ ജമ്മു മേഖലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കത്വ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു.

TAGS : JAMMU KASHMIR | ENCOUNTER | KILLED
SUMMARY : Terror attack in Jammu; 4 soldiers killed

LEAVE A REPLY

Please enter your comment!
Please enter your name here