അജ്ഞാതർ വീടിനു തീയിട്ടു; അമ്മയും മകളും വെന്തുമരിച്ചു

ബെംഗളൂരു: അജ്ഞാതർ വീടിനു തീയിട്ടതോടെ അമ്മയും മകളും വെന്തുമരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ ബെലഗലി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബം ഉറങ്ങി കിടക്കുമ്പോഴാണ് ചിലർ പെട്രോൾ ഒഴിച്ച് വീടിനു തീവച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പൊള്ളലേറ്റു. സൈനബ് പെന്ദാരി (55), ഷബാന (25) പെന്ദാരി എന്നിവരാണ് മരിച്ചത്, ദസ്തഗിർസാബ് പെന്ദാരി, മകൻ ശുഭാൻ പെന്ദാരി എന്നിവർക്കാണ് പൊള്ളലേറ്റത്.

പെട്രോളിൻ്റെ മണം വന്നതിനാൽ വീടിനു പുറത്തിറങ്ങിയ ദസ്തഗീർസാബിൻ്റെ ചെറുമകൻ സാദിഖ് പെന്ദാരി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ദസ്തഗീർസാബും സുബാനും ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനു ചുറ്റും പെട്രോൾ ഒഴിച്ചാണ് തീവച്ചതെന്നും പെട്രോളിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബാഗൽകോട്ട് എസ്പി അമർനാഥ് റെഡ്ഡിയും ഫോറൻസിക്, ഡോഗ് സ്ക്വാഡും സംഭവസ്ഥലം സന്ദർശിച്ച് മുധോൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ വീടിനു സമീപത്തുണ്ടായിരുന്ന നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

TAGS: KARNATAKA | FIRE | DEATH
SUMMARY: Mother, daughter burnt alive after shed sprayed with petrol

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

കൊച്ചി: പശ്ചിമേഷ്യയിലേക്ക് തൊഴിൽ അവസരമൊരുക്കി ലുലുഗ്രൂപ്പ്. നിരവധി തൊഴില്‍ അവസരമൊരുക്കി ലുലുഗ്രൂപ്പ്....

എസ്.എൻ.ഡി.പി. യോഗം നേതൃ ക്യാമ്പിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: എസ്.എൻ.ഡി.പി. യോഗം നേതൃക്യാമ്പ് ഇന്ന് മുതല്‍ വെള്ളി, ശനി, ഞായറാഴ്ച...

ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും കു​റ​സാ​വോ​യെ വീഴ്ത്തി ഐവറി കോസ്റ്റും നോക്കൗട്ടിൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ കു​റ​സാ​വോ​യെ ത​ക​ർ​ത്ത് ഐ​വ​റി​കോ​സ്റ്റ്....

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

Related Articles

Popular Categories