Monday, April 20, 2026
22.8 C
Bengaluru

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ അറിയിച്ചു. ഏകദേശം 90 ശതമാനം നിർമാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിനുള്‍പ്പെടെ 67.5 കോടി രൂപയാണ് ആകെ ചെലവ്. 120 കോടി രൂപയ്ക്ക് നിര്‍മ്മിച്ച് നല്‍കുന്ന ട്രെയിന്‍ സെറ്റുകളാണ് ഇപ്പോള്‍ പകുതി ചെലവില്‍ ബിഇഎംഎല്‍ നിര്‍മ്മിക്കുന്നത്.

മികച്ച അത്യാധുനിക ടോയ്ലറ്റ് സംവിധാനമാണ് ഇവയിലുള്ളത്. വന്ദേ ഭാരത് സ്ലീപ്പറിലെ യാത്രക്കാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കണമെങ്കില്‍ അതിനുള്ള സംവിധാനവും ഇതില്‍ ഉണ്ടായിരിക്കും. ഫസ്റ്റ് ഏസി കോച്ചുകളിലാണ് ഈ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളാണ് ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്.

സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിച്ചിരിക്കുന്നത് ഓസ്റ്റനിറ്റിക് സ്റ്റൈൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ്. ഉയർന്ന ഗുണനിലവാരമുള്ള ഉരുക്കാണിത്. 8 ശതമാനത്തിലധികം നിക്കൽ കണ്ടന്റുണ്ട് ഈ ഉരുക്കിൽ. ഇതിന്റെ നിര്‍മ്മാണം ഉയർന്ന തരത്തിൽ തുരുമ്പ് പ്രതിരോധശേഷി നൽകുന്ന മെക്കാനിക്കൽ പ്രോപ്പർട്ടീസ് ഉപയോഗിച്ചാണ്.

ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്‌ലറ്റുകളുണ്ടാകും. ചില ബർത്തുകളും ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യുമെന്ന് ബിഇഎംഎൽ അറിയിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ സിസിടിവി ക്യാമറകൾ, അഗ്നിശമന സംവിധാനം അടക്കമുള്ളവയുണ്ട്.

TAGS: BENGALURU | VANDE BHARAT SLEEPER TRAIN
SUMMARY: Designed for overnight journeys, coaches get stainless steel, manifacturing superfast mode to deliver superfast service

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12...

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം...

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ...

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ...

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ...

Topics

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന്...

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

Related News

Popular Categories

You cannot copy content of this page