Sunday, November 9, 2025
25.2 C
Bengaluru

പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു പൊന്നമ്മാൾ നഗറിലാണ് സംഭവം.

അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി. മരിച്ചവരിൽ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരുപ്പൂർ സ്വദേശി കുമാർ (45), ഒമ്പത് മാസം പ്രായമായ ആലിയ ഷെഹ്റിൻ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. കുട്ടി സമീപത്തെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.

പൊന്നമ്മാൾ നഗറിലെ കാർത്തിക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇയാളുടെ ഭാര്യാസഹോദരൻ ശരവണകുമാറിന് ക്ഷേത്രോത്സവങ്ങളിൽ വിതരണം ചെയ്യുന്നതിനായി വലിയ പടക്കങ്ങൾ നിർമ്മിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ 2023 ഡിസംബറിൽ ഈ ലൈസൻസിന്റെ കലാവധി കഴിഞ്ഞിരുന്നു.

ശരവണകുമാർ കെട്ടിടത്തിൽ വെച്ച് അനധികൃതമായി പടക്കങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് തിരുപ്പൂർ സിറ്റി പോലീസ് കമ്മീഷണർ എസ്. ലക്ഷ്മി പറഞ്ഞു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ കേസെടുത്തതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

TAGS: NATIONAL | BLAST
SUMMARY: Three including nine month girl child die in blast in Tirupur

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ...

15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച്‌ ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത്...

മുത്തശ്ശിയുടെ അരികില്‍ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം...

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ...

കരോൾ ഗാന മത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ...

Topics

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

Related News

Popular Categories

You cannot copy content of this page