15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച്‌ ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി എത്തിയിരിക്കുകയാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍. 15 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാരിന്റെ നീക്കം.

16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിറകെയാണ് ഡെന്‍മാര്‍ക്കിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയുടെ ദോഷഫലങ്ങള്‍ അനുഭവിക്കാത്ത പുതു തലമുറയെ വാര്‍ത്തെടുക്കാനാണ് ഡാനിഷ് സര്‍ക്കാര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 15 വയസ്സിന് താഴെയുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തീരുമാനം വന്നെങ്കിലും 13 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

നിരന്തരമായ സ്‌ക്രീന്‍ സമയം കുട്ടികളുടെ ഉറക്കം, ഏകാഗ്രത, മാനസിക സമാധാനം എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നും കുട്ടികളുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്ന ഉള്ളടക്കവും വാണിജ്യ താല്‍പ്പര്യങ്ങളും നിറഞ്ഞ ഒരു ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ അവരെ ഒറ്റയ്ക്ക് വിടാന്‍ കഴിയില്ലെന്നും ഡെന്‍മാര്‍ക്ക് ഡിജിറ്റലൈസേഷന്‍ മന്ത്രാലയം തീരുമാനത്തിന് പിന്നാലെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനമെന്നും ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പറഞ്ഞു.

SUMMARY: Denmark bans social media use for children under 15

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

Related Articles

Popular Categories